ഏകന്തത
ഈ പോസ്റ്റ് ഞാൻ എഴുതുന്നത് പറവണ്ണ കടപ്പുറത്തിരുന്നാണ് വല്ലാതെ ഏകാന്തത അനുഭവിച്ചു കൊണ്ടിരിക്കുന്നു. എല്ലാമുണ്ട് എല്ലാവരുമുണ്ട് എങ്കിലും ജിവിതത്തിൽ ചിലപ്പോഴൊക്കെ ഞാൻ തനിച്ചാണ്. ഭാര്യയെ വീട്ടിൽ കൊണ്ട് വിട്ട് തിരിച്ചു വരുമ്പോൾ സങ്കടം അടക്കാനായില്ല ഒരുപാട് പൊട്ടിക്കരഞ്ഞു ജീവിതത്തിൽ നമ്മുടെ നിലപാടുകളെ പിന്തുണക്കാൻ ഒരാളുണ്ട്, ജിവതത്തിന്റെ വിശമഘട്ടത്തിൽ താങ്ങായി ആരുമില്ലാത്ത പോലെ. എല്ലാവർക്കും ഇതുപോലെ സാഹചര്യം പലപ്പോഴായി വന്നിട്ടുണ്ടാകാം. നമ്മുടെ കണ്ണുനീർ ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്ന നിമിശം, നാം ചുറ്റുപാടും നോക്കുന്നു നമ്മേ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന് വിചാരിച്ച് ഇല്ല ആരും ഇല്ല... ആരും ശ്രദ്ധിക്കില്ല നാം ഓരോരുത്തരും നമ്മുടെ സ്വാർത്ഥ നേട്ടങ്ങൾക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു. ജിവിതത്തിലെ നിസ്സാര കാര്യങ്ങൾ അഭിമുഖീകരിക്കുബോൾ സംഭവിക്കുന്ന പാഴ്ചകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ കഴിയാത്ത നിസ്സഹായാ സ്ഥ. കടപ്പുറത്ത് തനിച്ചു വന്നിരുന്നാൽ എല്ലാ പ്രശ്നങ്ങളും തീരില്ല, തിരമാലകൾ പോലെ അലയടിക്കുന്ന മനസ്സൊന്ന് ശാന്തമാക്കണം. ശാന്തമായ മനസ്സിലൂടെ വരും നല്ല ദിനങ്ങളെ സ്വപ്നം കാണണം
Comments
Post a Comment