ആമുഖം
ഞാൻ റംഷീദ് അലി...
അധികം എഴുതി ശീലമില്ല, വളരെ അധികം വായനയും ശീലമില്ല, ഇതാരെയോ ബോധിപ്പിക്കലല്ല. ജീവിതത്തിലെ അനുഭവങ്ങൾ, നല്ലതോ ദുശിച്ചതോ ആയ ചിന്തകൾ, എന്റെ ദുശ് പ്രവർത്തികൾ, നല്ലത് ചെയ്താൽ അത് എല്ലാം ഈ ബ്ലോഗ്ഗിൽ രേഖപ്പെടുത്താം എന്ന ഒരു ചിന്ത എന്നെ വല്ലാതെ പ്രേരിപ്പിക്കുന്നു. തീർത്തും സത്യസന്ധമായി എഴുതും അത് പ്രതിജ്ഞയാണ്. ഞാനെന്ന മനുഷ്യൻ എത്രത്തോളം സാമൂഹികവും മാനുഷികവുമായി ഈ ഭൂമിയിൽ ജീവിക്കുന്നു എന്ന ഒരു സ്വയം വിലയിരുത്തൽ സാധ്യമാക്കുന്നതിന്ന് വേണ്ടി മാത്രം. ബ്ലോഗ്ഗിൽ മറ്റു സാമൂഹിക മാധ്യമങ്ങളിലേ പോലെ അപര ജീവിതത്തിലേക്കുള്ള ദുശിച്ച കടന്നുകയറ്റം ഇല്ല എന്നാണ് എന്റെ ധാരണ, എന്റെ വ്യക്തിത്വവും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന് വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. മറ്റുള്ളവരുടെ അവകാശം,സ്വതന്ത്ര്യം ഇവയെല്ലാം എത്രത്തോളം ഞാൻ മൂലം നശ്ടപ്പെടുന്നു. എല്ലാവർക്കും തനിക്ക് കിട്ടേണ്ട അവകാശങ്ങളെ കുറിച്ചുളള ബോധ്യമുണ്ട് എനിക്കും, പക്ഷെ എല്ലായ്പ്പോഴും നാം നമ്മുടെ ചുമതല മറക്കുന്നു. തീർച്ചയായും ഇത് എനിക്ക് കിട്ടേണ്ട അവകാശത്തേക്കാൾ എന്റെ ചുമതലകളെ കുറിച്ചുള്ള സ്വയം ബോധിപ്പിക്കലാണ്. അത് കൊണ്ടാണ് ഒരു സ്വയം വിമർശനം എന്ന പേര് നൽകാൻ കാരണം.
Comments
Post a Comment